ആകുലത :
ഞാൻ വെറുതെ സമയം കളയുക ആണ് എന്ന തോന്നൽ എന്ന് നിരന്തരം അസ്വസ്ഥപെടുത്തുന്നു. അതെഴുവാക്കാൻ ഞാൻ ദിവസം മുഴുവൻ ഓരോ ജോലി ഏറ്റെടുത്തു ചെയ്തു തീർക്കുന്നു. സത്യത്തിൽ എനിക്ക് ആവശ്യമില്ലാത്ത കാര്യമാണ് പലതും. എങ്കിലും സമയം കളയാതിരിക്കാൻ ഞാൻ അതൊക്കെ ഏറ്റെടുക്കും.
ചിന്ത :
ഒരു വെള്ളച്ചാട്ടത്തിനു മുൻപിൽ നിന്ന് ‘ഓ ! എന്തോരും വെള്ളമാണ് പാഴായി പോകുന്നത് എന്ന് ആരെങ്കിലും പരിതപി്കാറുണ്ടോ? പക്ഷെ നമ്മൾ ഒരു ടാപ്പ് തുറന്ന് കിടക്കുന്നത് കാണുമ്പോൾ ‘ അയ്യോ, വെള്ളം മുഴുവൻ പാഴായി പോകുന്നു ‘ എന്ന് ആധി പിടിച്ച് ഓടി ചെന്ന് ടാപ്പ് അടക്കും. സമയത്തിന്റെ കാര്യവും ഇതുപോലെ ആണ്. സമയം സ ത്യത്തിൽ ഒരു നദി പോലെ, വെള്ളച്ചാട്ടം പോലെ ഒഴുകി പോകുവാൻ ഉള്ളതാണ്. പക്ഷെ നമ്മുക്ക് ഒരു ജോലി, അല്ലെങ്കിൽ ഒരു ലക്ഷ്യം നേടുവാനുള്ളപ്പോൾ സമയം നമ്മൾ ഒരു വാട്ടർ ടാങ്കിൽ എന്നപോലെ കരുതി വെക്കുന്നു. നമ്മുക്ക് ഒരു ജോലി ചെയ്തു തീർക്കുവാൻ ഉണ്ട്. അതിന് മൂന്നു മണിക്കൂർ സമയം വേണം. നമ്മൾ ജോലി ആരംഭിച്ചിട്ട് അതിനിടയിൽ ജനലിലിലൂടെ പുറത്തേക്ക് നോക്കിയിരുന്നാൽ അപ്പോൾ നമ്മുക്ക് തോന്നും ‘ ഛെ, ഞാൻ സമയം വെറുതെ കളയുക ആണെന്ന് ‘ കാരണം നമ്മൾ ആ ജോലിക്ക് വേണ്ടി മാറ്റിവച്ച മൂന്നു മണിക്കൂറിൽ നിന്നാണ് നമ്മൾ കുറച്ച് സമയം മറ്റൊരു കാര്യതിന് മാറ്റി വെക്കുന്നത്. അത്തരം ജോലി ഭാരം ഒന്നുമില്ലാത്ത സമയങ്ങളിൽ നമ്മൾ വെറുതെ ജനാലയിലൂടെ പുറത്തേക്ക് നോക്കി കാഴ്ചകൾ ആസ്വദിക്കുമ്പോൾ നമ്മുക്ക് കുറ്റബോധം തോന്നേണ്ട ഒരു ആവശ്യവും ഇല്ല. മാത്രമല്ല നമ്മൾ നമ്മുക്ക് ചുറ്റുമായുള്ള മരങ്ങളും ചെടികളും പൂക്കളും കണ്ട് ജീവിക്കുകയാണ്. മനുഷ്യൻ ജനിച്ചത് തന്നെ ഇങ്ങനെ ഒക്കെ ജീവിക്കാൻ ആണ്. അല്ലാതെ എപ്പോഴും ഓരോ ടാസ്ക് എടുത്ത് അത് പൂർത്തിയാക്കാൻ അല്ല. മനുഷ്യൻ അല്ലാത്ത ഒരു ജീവിയും സമയത്തെ കുറിച്ച് വെറുതെ വ്യാകുലപെടാറില്ല. ഇത് നമ്മുടെ തലയിൽ കയറി കൂടിയ ഒരു മിത്തിന്റെ പരിണത ഫലം ആണ്. സമയം കളയല്ലേ പഠിക്കൂ എന്ന് വിദ്ർത്ഥി യായിരുന്നപ്പോഴും ടൈം മാനേജ്മെന്റ് ഫോളോ ചെയ്യൂ എന്ന് ജോലിക്ക് പോകുമ്പോഴും നാം കേൾക്കുന്നു. ഇവരൊക്കെ ഓരോ ടാസ്ക് മായി ബന്ധപ്പെടുത്തി ആണ് ഇത് പറയുന്നത്. ഇതിന്റെ കൂടെ നമ്മൾ നമ്മുക്ക് വേണ്ടി പറയണ്ട ഒരു കാര്യം കൂടി ഉണ്ട്. ‘ വെറുതെ ഇരിക്കുവാൻ പഠിക്കൂ. ഒരു വേവലാതിയും ഇല്ലാതെ, ഒരു ലക്ഷ്യംവും ഇല്ലാതെ, ഒരു കുറ്റബോധവും ഇല്ലാതെ നമ്മുടെ ചുറ്റും നോക്കി വെറുതെ ഇരുന്ന് ആസ്വദിക്കൂ. ‘ എന്ന്. അപ്പോൾ നമ്മൾ പ്രകൃതി ആവുക ആണ്. പൂച്ചെട്ടി പോലെ, മരങ്ങൾ പോലെ വള്ളിച്ചെടികൾ പോലെ, മൃഗങ്ങൾ പോലെ നമ്മളും പ്രകൃതി ആണ് . അല്ലാതെ നമ്മളും പ്രകൃതിയും അല്ല. അത് കൊണ്ട് ഉപയോഗ പെടുത്താതത സമയത്തെ കുറിച്ച് ആരും വേവലാതി പെടേണ്ട. അത് നമ്മുടെ വളർച്ചക്കും ജീവിതത്തിനും ഉപയോഗ പെടുന്നുണ്ട്. ആ നാസർഗ്ഗിക താളത്തിൽ ആണ് നമ്മൾ ജീവിക്കേടേതും.
Leave a comment