ജീവിതത്തിൽ എന്താണ് വേണ്ടത്

1–2 minutes

read

ആകുലത. 

എനിക്ക് ജീവിതത്തിൽ ഒരു സന്തോഷവും തോന്നുന്നില്ല. എന്താണ് എനിക്ക് ജീവിതത്തിൽ വേണ്ടത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ പഠിച്ച വിദ്യാഭ്യാസം എനിക്ക് യോജിച്ചത് ആണോ എന്നെനിക്കറിയില്ല.  എനിക്ക് വേണ്ട ജീവിത പങ്കാളി എങ്ങനെ ആയിരിക്കണം എന്നെനിക്ക് അറിയില്ല.  എന്തിന് എന്ത് ജീവിതം ജീവിക്കണം എന്ന് പോലും എനിക്ക് അറിയില്ല.  

ചിന്ത : 

ജീവിതത്തിൽ എന്താണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത് വളരെ എളുപ്പമാണ്.  നിങ്ങൾ നിങ്ങളുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒരു ദിവസം ചെല്ലുന്നു എന്ന് വിചാരിക്കുക.  നിങ്ങളെ സ്വീകരിച്ചു ഇരുത്തി സുഹൃത്ത് നിങ്ങൾക്ക് അഞ്ച് വിത്യസ്തങ്ങളായ  ജൂസുകളുമായി വരുന്നു.  ഒരു ഗ്ലാസിൽ ലെമൺ ജ്യൂസ്‌, അടുത്തതിൽ മാതളം അടുത്തതിൽ മാമ്പഴം, മറ്റൊരു ഗ്ലാസിൽ ഗ്രേപ്പ് ജ്യൂസ്‌ അവസാനത്തെ ഗ്ലാസ്സിൽ musk melon.  നിങ്ങൾ ഏത് ജ്യൂസ് എടുത്തു കുടിക്കും?  നിങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ജ്യൂസ്‌ അല്ലേ.  ഈ സത്യ സന്ധത ജീവിതത്തിൽ കാണിച്ചാൽ മതി.  ജീവിതത്തിൽ  നമ്മൾ നമ്മളോട് തന്നെ സത്യസന്ധറായിരിക്കുക എന്നതാണ് ഏറ്റവും പ്രധാന പ്പെട്ട കാര്യം.  പലപ്പോഴും നമ്മൾ നമ്മളോട് സത്യസന്ധത പുലർത്തുന്നില്ല.  പലരും പറഞ്ഞ ജീവിതം നമ്മൾ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് നമ്മുക്ക് നമ്മുടെ സന്തോഷം കൈ വിട്ടു പോകുന്നത്.  നിങ്ങൾ നിങ്ങളോട് സത്യസന്ധരായാൽ നിങ്ങളുടെ ജീവിതം വളരെ സന്തോഷകരമായി മാറും.  നമ്മുക്ക് ജീവിതത്തിൽ എപ്പോഴും ബ്രൂട്ലി സിൻസിർ ആകുവാൻ ഒരു പക്ഷെ കഴിഞ്ഞു എന്ന് വരികയുകയില്ല, പക്ഷെ നമ്മുക്ക് എപ്പോഴും ബ്രൂട്ലി ഒറിജിനൽ ആയിരിക്കാൻ സാധിക്കും.  അപ്പോൾ ജീവിതത്തിൽ സന്തോഷം വരുകയും ചെയ്യും.

Leave a comment