ഒത്തിരി ആളുകൾ ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കുമ്പോൾ നിങ്ങൾ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം മാനസികമായി ബുദ്ധിമുട്ടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?അതിൽ നിന്നും നിങ്ങൾക്ക് മോചനം നേടാം എന്ന് നിങ്ങൾക്ക് അറിയാമോ?

ലോകത്ത്  മനുഷ്യനെപ്പോലെ മനസ്സ് കൊണ്ട് വലയുന്ന മറ്റൊരു ജീവി ഉണ്ടോ എന്ന് സംശയമാണ്. കാരണം മറ്റ് ജീവികൾക്ക്  മനുഷ്യനേക്കാൾ ബുദ്ധി കുറവ് ആണല്ലോ. അപ്പോൾ അവരുടെ പ്രവർത്തനം ഏറെ കുറെ പ്രോഗ്രാം ചെയ്യപ്പെട്ടതായിരിക്കും. ഏറ്റവും ചെറിയ ജീവിയായ അമീബക്ക് ജീവിതം, ഇര തേടുക ഭക്ഷിക്കുക ദഹന വിസർജ്ജന പ്രത്യുല്പാദന പ്രവർത്തനങ്ങൾ ചെയ്യുക എന്നതിൽ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു.  തേനീച്ചകളെ  എടുത്താൽ അവയുടെ കോളനി ജീവിതവും പട്ടാള ചിട്ടയുമൊക്കെ ഒരു തരം പ്രോഗ്രാമുകൾ ആണ് എന്ന് നമ്മുക്ക് മനസിലാകും.  എന്നാൽ ജീവികളുടെ ബുദ്ധി ശക്തി കൂടുന്നതിന് അനുസരിച്ചു അവയുടെ ജീവിതത്തിന്റെ  സങ്കിർണ്ണതകൾ കൂടി വരുന്നതായി നമ്മുക്ക് കാണാൻ കഴിയും. ഞങ്ങളുടെ പട്ടിക്കുട്ടനെ ഒരിക്കൽ ഒരു പെറ്റ് ബോര്‍ഡിങ്ങില്‍ ആക്കി ഞങ്ങൾക്ക് നാട്ടിലേക്ക് ഒരാഴ്ചത്തേക്ക് വരേണ്ടിവന്നു. അവൻ ഞങ്ങളോട് അത്ര അധികം അറ്റാച്ചഡ് ആയതിനാൽ ആ ദിവസങ്ങളിൽ അവൻ തീരെ ഭക്ഷണം കഴിക്കുകയോ മറ്റ് നായ്ക്കളോട് കൂട്ട് കൂടുകയോ ഒന്നും ചെയ്തില്ല. ഞങ്ങൾ തിരിച്ചു വന്നോപ്പോഴേക്കും അവന്റെ ഊർജ്ജവും സന്തോഷവും ഒട്ടൊക്കെ നഷ്ടപ്പെട്ടിരുന്നു. പിന്നെ ഒരു മാസത്തെ മനഃശാസ്‌ത്രപരമായ സമീപനവും ഭക്ഷണത്തിൽ ഉള്ള മാറ്റങ്ങളും വേണ്ടിവന്നു അവൻ പഴയ നിലയിൽ ആകുവാൻ. കുറെ കൂടി ബുദ്ധി കുറഞ്ഞ ഒരു പെറ്റ് ആണെകിൽ ഇങ്ങനെ സംഭവിക്കുകയില്ലായിരുന്നു. 

നമ്മുടെ ജീവിതത്തിലും ഈ ഉയർന്ന ബൗദ്ധിക തലം നമ്മുടെ ജീവിതത്തിന്റെ സങ്കിർണ്ണതക്ക് ഒരു കാരണം തന്നെയാണ്. ഉയർന്ന ബുദ്ധി കൊണ്ട്  നമ്മുക്ക് ഒത്തിരി ഗുണങ്ങൾ ഉണ്ട് . നമ്മൾ ഇന്ന് ജീവിക്കുന്ന ഈ ടെക്നോളോജിക്കൽ വേൾഡ് അല്ലെങ്കിൽ സാഹിത്യം, കലകൾ, സംഗീതം ഒക്കെ  നമ്മുക്ക് കിട്ടിയത് ഈ ബുദ്ധി കൊണ്ടാണല്ലോ. പക്ഷെ അതിന്റെ മറ്റൊരു വശം അതിനെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ മനസ്സമാധാനം കെടുത്തും എന്നതാണ്. 

നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ ശരിയായി പ്രവർത്തിക്കണമെങ്കിൽ കണ്ണും നാക്കും മൂക്കും ചെവിയും തൊലിയും ശരിയായി പ്രവർത്തിച്ചാൽ മതിയോ? നമ്മുടെ മനസ്സ് കൂടി ശരിയായി പ്രവർത്തിക്കണം അല്ലേ. മനസ്സ് ഇല്ലാതെ നമ്മുക്ക് ഒന്നും ആസ്വദിക്കാൻ പറ്റിയല്ല. എന്നാൽ ഈ മനസ്സാണ് നമ്മുടെ കുഴപ്പങ്ങൾക്ക് എല്ലാം കാരണവും. അപ്പോൾ മനസ്സ് ഫുൾ ഫങ്ക്ഷനിൽ വേണം . എന്നാൽ അത് നമ്മുടെ നിയന്ത്രണത്തിൽ ആകുകയും വേണം. എങ്കിൽ മാത്രമേ സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ. ശരിയായി നമ്മുക്ക് ചിന്തിക്കാൻ പറ്റൂ, ശരിയായ പ്രവർത്തികൾ ചെയ്യാൻ പറ്റൂ. ശരിയായി ആസ്വദിക്കാൻ പറ്റൂ. 

ഈ മനസ്സിന്റെ  താളം പല കാരണങ്ങൾ കൊണ്ട് തെറ്റാം. ചിലപ്പോൾ നമ്മുടെ ശാരീരികമായ കാരണങ്ങൾ ആകാം, ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ ചില സംഭവങ്ങൾ നമ്മളുടെ മനസിനെ ബാധിച്ചത് ആകാം. അല്ലെങ്കിൽ ചിലപ്പോൾ നമ്മൾ നമ്മുടെ ജീവിതത്തെ ശരിയായി കാണാത്തതു കൊണ്ട് ആകാം. അല്ലെങ്കിൽ നമ്മുടെ പാരമ്പര്യത്തിൽ നിന്നും പകർന്നുകിട്ടിയ നമ്മുടെ ജീനുകളിലൂടെ കടന്ന് കൂടിയ ഒരു പ്രശ്നം ആകാം. 

എന്റെ നീണ്ട പന്ത്രണ്ട് വർഷത്തെ ലൈഫ് തെറാപ്പി പ്രാക്ടീസ്നിടയിൽ ഞാൻ മനസിലാക്കിയ ഒരു കാര്യം , സാധാരണ മനുഷ്യർക്ക് നല്ല രീതിയിൽ ഉള്ള കൗൺസിലിങ് കൊണ്ടും സൈക്കോതെറാപ്പി കൊണ്ടും ഇത്തരം വിഷമതകളെ മാറികിടന്ന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും  ഫ്രൂട്ട്ഫുൾ ആയ ഒരു ജീവിതത്തിലേക്കും എത്താൻ സാധിക്കും  എന്നതാണ്. 

ഞാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഇപ്പോൾ എവിടെ ആയിരുന്നാലും നിങ്ങളോട് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് വിളിച്ചു പറയുകയാണ് ‘ ഞാൻ നിങ്ങൾക്ക്  ഒരു ബൗൾ ഒരു വെറൈറ്റി ഐസ്ക്രീം കൊണ്ട് വരുന്നു, ഒരു മണിക്കൂറിനുള്ളിൽ എത്തും , അവിടെ വെയിറ്റ് ചെയ്യൂ’ എന്ന്. നിങ്ങൾ സുഹൃത്തിനെ കാത്തിരിക്കുന്നു. എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ? സന്തോഷം അല്ലെ. എന്നാൽ ഈ സുഹൃത്ത് പറഞ്ഞത് മറ്റൊരു കാര്യം ആണ് എന്നിരിക്കട്ടെ, ‘ ഞാൻ അങ്ങോട്ട് വരുന്നുണ്ട്. നിനക്ക് ഒരു ഇൻജെക്ഷൻ വേണം, ഞാൻ എടുത്തു . അത് നല്ലതാണ് . ഒരു മണിക്കൂറിനുള്ളിൽ  ഞാൻ ഒരു നഴ്‌സിനെകൂട്ടി അവിടെ എത്തും , അവിടെ വെയിറ്റ് ചെയ്യൂ’ എന്നാണ് പറഞ്ഞത് എന്നിരിക്കട്ടെ. അപ്പോഴേ നിങ്ങളുടെ മനസ്സിൽ ഒരു കൂട്ടം ചോദ്യങ്ങൾ ആരംഭിക്കുകയായി. എന്തിനാണ് ആ ഇൻജെക്ഷൻ? അവൾ അല്ലെങ്കിൽ അവൻ എന്തിനു അത് എടുത്തു? ഞാൻ എന്തിനു എടുക്കണം? നല്ലതു ആണ് എന്നല്ലേ പറഞ്ഞത് , അങ്ങനെ ആയിരിക്കുമോ? ഇതിന് മുൻപ് ആ സുഹൃത്ത് എനിക്ക് വേണ്ടി ചെയ്തത് എല്ലാം നല്ലതായിരുന്നോ? അതോ അവൾക്ക് അല്ലെങ്കിൽ അവന് കാര്യങ്ങൾ ശരിയായി  മനസിലാകുവാൻ ഉള്ള കഴിവ് ഉണ്ടോ ? എന്റെ ഓർമ്മയിൽ അവൾക്ക് / അവന് തെറ്റുപറ്റിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? …..

നോക്കൂ , നിങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ ഈ രണ്ട് സന്ദർഭത്തിലും മാറുന്നില്ല. നിങ്ങൾക്ക്  ലഭിക്കുന്ന കാറ്റിനോ, വെളിച്ചത്തിനോ , നിങ്ങൾ ഇരിക്കുന്ന ഇടത്തിനോ ഒന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ല. എന്നാൽ രണ്ട് കാത്തിരിപ്പുകളിലും നിങ്ങളുടെ മാനസിക നില വളരെ വ്യത്യസ്തമാണ്. ഒന്നിൽ നിങ്ങൾ സന്തോഷത്തോടെ കാത്തിരിക്കുമ്പോൾ മറ്റേതിൽ നിങ്ങൾ ആശങ്കയോടെ ആണ് കാത്തിരിക്കുന്നത്. ഈ രണ്ടു സന്ദർഭങ്ങളിലും നിങ്ങളുടെ ശരീരം ഉത്പാദിപ്പിക്കുന്നത് രണ്ടു തരം രാസപദാർത്ഥങ്ങൾ ആയിരിക്കും. രണ്ടാമത്തെ അവസ്ഥയിൽ ഉല്പാദിപ്പിക്കുന്ന സൈക്കോ കെമിക്കൽ നിങ്ങളുടെ ശരീരത്തിന് കേടുവരുത്തുകയും ചെയ്യും. സൈക്കോ സൊമാറ്റിക്  രോഗങ്ങളുടെ ഒരു അടിസ്ഥാന കാരണം നിങ്ങളുടെ ഇത്തരത്തിൽ ഉള്ള മാനസിക അവസ്ഥ ആണ്.

വാക്കുകൾക്കും ചിന്തകൾക്കും നിങ്ങളുടെ മാനസിക അവസ്ഥയെ മാത്രമല്ല , ശാരീരികമായ അവസ്ഥയെയും സ്വാധീനിക്കാൻ പറ്റും എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായില്ലേ ? അത് തന്നെ ആണ് ഒരു നല്ല സൈക്കോളജി കൗൺസിലിങ് സെഷനിൽ സംഭവിക്കുന്നതും. നിങ്ങളുടെ ജീവിതത്തെ ശരിയായി നിങ്ങൾക്ക് നോക്കിക്കാണാൻ നിങ്ങളെ പ്രാപ്തരാക്കുന്നു ഈ തെറാപ്പി സെഷനുകൾ. അവ  നിങ്ങളെ റീ എഞ്ചിനീയറിംഗ് ചെയ്യുന്നു. ഹീൽ ചെയ്യുന്നു. നിങ്ങളുടെ ഇമോഷണൽ ബാഗേജ്കളെ  കാലിയാക്കുന്നു. 

 ഈ വർഷങ്ങളിൽ എന്റെ അടുത്ത് സെഷന് വന്നിട്ടുള്ളവർ ഏറെ പേരും വിദേശികളായ  അല്ലെങ്കിൽ അന്യസംസ്ഥാനത്തു താമസിക്കുന്ന മലയാളികൾ ആയിരുന്നു. മറ്റുള്ളവരുടെ എണ്ണം മലയാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരുപതോ മുപ്പതോ ശതമാനം മാത്രമായിരുന്നു. അതിന് പ്രധാനകാരണം എനിക്ക് കിട്ടിയിരുന്ന ക്ലിൻറ്സ് എല്ലാം ഒരാൾ മറ്റൊരാളെ റെഫർ ചെയ്യുന്നു എന്ന തരത്തിൽ ആയിരുന്നു. സംസ്കാരികപരമായും ഭാഷപരമായും മലയാളിയുടെ ജീവിത സാഹചര്യങ്ങളെയും ചിന്തകളെയും മനസിലാക്കുവാൻ ഉള്ള എന്റെ കഴിവും പരിചയവും അതിന് മുതൽ കൂട്ട് ആയിട്ടുണ്ടാവണം. 

ഒരു സൈക്കോതെറാപ്പിസ്റ്റ് എന്ന നിലയിൽ എനിക്ക് കൂടുതൽ താത്പര്യം പാരമ്പര്യമായി മനോരോഗമുള്ളവരെയോ ശാരീരികമായി ചില രാസപ്രവർത്തനങ്ങളുടെ അസന്തുലിതാവസ്ഥ മൂലം മനോരോഗികൾ ആയവരെയോ  ചികിത്സിക്കുന്നതിൽ  അല്ല. സാധാരണ മനുഷ്യരുടെ മനസ്സിന് താളപ്പിഴകൾ സംഭവിക്കുമ്പോഴോ അല്ലെങ്കിൽ തെറ്റായ ചിന്തകളും ചിന്തകളുടെ അതിപ്രസരവും മൂലം വലയുന്ന അവസ്ഥ ഉള്ളവരെയോ തങ്ങളുടെ കർത്തവ്യങ്ങൾ ശരിയായി ചെയ്യാൻ ഉള്ള മനസ്സിലാത്തവരെയോ ഒക്കെ ആണ്. മനോരോഗികൾ ആയവർക്ക് നീണ്ട ചികിത്സയും മരുന്നും ആവശ്യമാണ്.  അതിനർത്ഥം ഞാൻ അത്തരം കേസ്സുകൾ കൈകാര്യം ചെയ്യില്ല എന്നല്ല. പക്ഷെ കൂടുതലും ഇഷ്ടം സാധാരണ മനുഷ്യർക്കു ഉണ്ടാകുന്ന മനോവിഷ്മതകളെയും ജീവിത പ്രതിസന്ധികളെയും കൈകാര്യം ചെയ്യുന്നതിലാണ് എന്നാണ് .

നിങ്ങളെ ചിന്തകൾ വലക്കുന്നുണ്ടെങ്കിൽ, അകാരണമായ മടിയോ ഉന്മേഷം ഇല്ലായ്മയോ നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങളെ മാറ്റിനിർത്തുന്നുവെങ്കിൽ നിങ്ങളുടെ വ്യക്തിബന്ധങ്ങളിൽ നിങ്ങൾക്ക് പ്രശ്നം ഉണ്ടെങ്കിൽ ദാമ്പത്യബന്ധങ്ങൾ നിങ്ങൾക്ക് ബാധ്യതയും തലവേദനയും ആകുന്നുവെങ്കിൽ , പഠിക്കാനോ ജോലി ചെയ്യുവാനോ ശ്രദ്ധചെലത്തുവാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ , മനസ്സ് നിരന്തരം അസ്വസ്ഥമാകുന്നെങ്കിൽ, ഏതെങ്കിലും ഒരു സംഭവമോ അനുഭവമോ നിങ്ങളെ ഉലച്ചിട്ടുണ്ട് എന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾക്ക്എന്നെ സമീപിക്കാം . കൗൺസിലിങ്ങിലൂടെയും സൈക്കോതെറാപ്പിയിലൂടെയും ചിലഅവബോധത്തിലൂടെയും നമ്മുക്ക്അത്പരിഹരിക്കാം. ഇവിടെ നമ്മുക്ക് എന്ന് പറഞ്ഞത് ശ്രദ്ധിക്കുക. എന്റെ കയ്യിൽ മാന്ത്രിക ദണ്ഡ് ഒന്നുമില്ല നിങ്ങളെ തൊട്ടു സുഖപ്പെടുത്താൻ. നിങ്ങളുടെ സന്നിദ്ധതയും അർപ്പണവും എന്റെ അറിവിനോടും വൈദ്ദ്ധ്യത്തോടൊപ്പം  വളരെ ആവശ്യമാണ്. 

എന്റെ സെഷനുകൾ , ഒരു മണിക്കൂർ നേരമോ ചിലപ്പോൾ അതിനധികമോ ഉള്ള സെക്ഷനുകൾ, ഓൺലൈൻ ആണ്. അതായത് നിങ്ങൾ ലോകത്ത് എവിടെ ആയിരുന്നാലും ഞാനുമായുള്ള സെഷനുകൾ എടുക്കാം എന്ന് അർത്ഥം.  നേരിട്ട് അപൂർവമായേ ഞാൻ സെഷനുകൾ എടുക്കാറുള്ളൂ. എന്റെ അനുഭവത്തിൽ ഓൺലൈൻ സെഷനുകൾ ആണ് ഏറെ ഫലം തരുന്നതും. കാരണം നിങ്ങൾക്ക് വ്യക്തിബന്ധത്തിന്റെ ചമ്മലുകൾ  ഇല്ലാതെ മനസ്സ് തുറക്കാം. പാനിക് അറ്റാക്കോ ഡിപ്രെഷനോ ഉള്ളവർക്ക് ഒരു മെസ്സേജിലൂടെ അവരുടെ അവസ്ഥ എന്നെ അറിയിക്കാം. അനാവശ്യ യാത്രകളും കാത്തിരിപ്പുകളും ഒഴിവാക്കാം. പിന്നെ പിന്നെ സൈക്കോ തെറാപ്പിസ്റ്റ് എന്ന ബോർഡ് വച്ച ഒരു ഓഫീസിലേക്ക് കയറിചെല്ലാനുള്ള ഒരു മടി ഒഴിവാക്കാം . സത്യത്തിൽ നമ്മൾ ആ അവസ്ഥയിൽ നിന്നും മാറേണ്ട കാലം കഴിഞ്ഞു. നിങ്ങൾക്ക് അത്ര പന്തിയല്ലാത്ത ചിന്തകളോ ബിഹേവിയർകളോ ഉണ്ടെങ്കിൽ അതിന് പരിഹാരം തേടി അതിൽ നിന്ന് എത്രയും പെട്ടെന്ന് മോചിതരാവുകയല്ലേ വേണ്ടത്? എന്നിട്ടും പലർക്കും മടി ആണ്. ഒരു രസകരമായ കാര്യം പറയട്ടെ, എന്റെ ക്ലിൻറ്സ്കളിൽ മിക്കവരും ആദ്യത്തെ സെഷനിൽ ആദ്യം പറയുന്ന വാചകം ഇതാണ് , ” ഞാൻ ആദ്യമായി ആണ് ഒരു തെറാപ്പി സെഷൻ ചെയ്യുന്നത്. എങ്ങനെ ആണ് സംസാരിക്കേണ്ടത് എന്ന് എനിക്കറിയില്ല” ആ  സെഷൻ തീരുന്നത് അവർ ഇങ്ങനെ പറഞ്ഞുകൊണ്ടായിരിക്കും ‘ ഓ ഇതാണോ ഈ തെറാപ്പി സെഷൻ. ഇങ്ങനെ ആയിരുന്നു എന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ എപ്പോഴേ വന്നേനെ.’ അവരുടെ അപ്പോഴത്തെ ചിരിയാണ് എനിക്കുള്ള സംതൃപ്തി. ആ സംതൃപ്‌തി ആണ് എനിക്ക് മനുഷ്യരുടെ പ്രശ്നങ്ങൾ , അവസ്ഥകൾ ശ്രദ്ധിച്ചു കേൾക്കുവാനും ആഴത്തിൽ മനസ്സിലാക്കുവാനും അവയെ മനഃശാത്രപരമായി അപഗ്രഹിക്കുവാനും അവരെ സൊല്യൂഷനിലേക്ക് നയിക്കുവാനും നിരന്തരം പ്രേരിപ്പിക്കുന്ന ശക്തി.

നിങ്ങൾ പണം അടച്ചു സമയം ബുക്ക് ചെയ്‌തശേഷം നിങ്ങൾക്ക് അലോട്ട് ചെയ്ത സമയത്തു ഓൺലൈൻ ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളിലൂടെ ആയിരിക്കും സെഷൻസ്. ബുക്കിങ്ങിന് whats aap നമ്പറിൽ ബന്ധപ്പെടുക :

പോൾ വി മോഹൻ : 99620 97207 . 

Email : paulvmohan@gmail.com

നിങ്ങൾ വിഷമിക്കാതിരിക്കൂ. നമ്മുക്ക് ഒരു വഴി കണ്ടെത്താമെന്നേ. പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ ജീവിതത്തിൽ

Connect with me: